മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിണറായി വിജയന്‍

Posted on: June 24, 2013 11:30 am | Last updated: June 24, 2013 at 11:30 am
SHARE

pinarayi-vijayanതിരുവന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ തന്റെ ഓഫീസും സ്ഥാനവും ദുരുപയോഗം ചെയ്‌തെന്ന് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ഉമ്മന്‍ചാണ്ടിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പോലീസിന് എത്രത്തോളമാണ് ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യാന്‍ കഴിയുക എന്നതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. തനിക്ക് കിട്ടിയ ചെക്ക് വണ്ടിച്ചെക്കാണ് എന്നറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ല എന്നും പിണറായി ചോദിച്ചു.