ഉത്തരാഖണ്ഡ്: രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു

Posted on: June 24, 2013 10:57 am | Last updated: June 24, 2013 at 11:04 am
SHARE

rescueഡെറാഡൂണ്‍: പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ മലനിരകളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ രണ്ട് നേര്‍ത്ത ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. ആദ്യ ഉരുള്‍പൊട്ടല്‍ രുദ്രപ്രയാഗിലും രണ്ടാമത്തേത് റിഷികേശ് – ഉത്തര്‍കാശി റൂട്ടിലുമാണ്.
മഴ പെയ്തത് കാരണം ഇന്ന് ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കാല്‍നടയായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. വരുന്ന മൂന്നുദിവസം രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമാണ്. എന്നാല്‍ ഇന്നും മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

ഇതുവരെ 80,000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 10,000 പേര്‍ ഇനിയും പലഭാഗത്തും കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.