ആശുപത്രി ശുചീകരിച്ചു

Posted on: June 24, 2013 10:06 am | Last updated: June 24, 2013 at 10:06 am
SHARE

മുക്കം: എസ് വൈ എസ് ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി മുക്കം സോണ്‍ എസ് വൈ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കം കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററും പരിസരവും ശുചീകരിച്ചു. മുക്കം സെക്ടറിലെ എസ് എസ് എഫ് പ്രവര്‍ത്തകരും മുക്കം പോലീസ് സ്റ്റേഷനിലെ സി പി ഒമാരും ശുചീകരണത്തില്‍ പങ്കാളികളായി. 
മുക്കം എസ് ഐ. കെ ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ കമ്മിറ്റി പ്രസിഡന്റ് എം കെ സുല്‍ഫിക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശമീര്‍മാസ്റ്റര്‍, പി ടി അഹമ്മദ് കുട്ടി പ്രസംഗിച്ചു.
ശുചീകരണത്തിന് കെ അഹമ്മദ് ശാഫി, യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജി മുജീബ് റഹ്മാന്‍, ഒ നവാസ്, എം പി ബഷീര്‍ഹാജി, എം അബ്ദുല്‍ മജീദ്, എന്‍ ടി സമദ് ഹാജി നേതൃത്വം നല്‍കി.