കുന്ദമംഗലം സുന്നി ജുമുഅ മസ്ജിദില്‍ വീണ്ടും മോഷണം

Posted on: June 24, 2013 10:06 am | Last updated: June 24, 2013 at 10:06 am
SHARE

കുന്ദമംഗലം: കുന്ദമംഗലം സുന്നി ജുമുഅ മസ്ജിദില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. മുന്‍ഭാഗത്തെ പ്രധാന വാതിലിന്റെ പൂട്ടും അകത്തുള്ള അഞ്ചോളം റൂമുകളുടെ പൂട്ടും തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് കരുതുന്നു.
മുറിയിലെ മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. മഹല്ല് കമ്മിറ്റിയുടെ രേഖകള്‍ സൂക്ഷിച്ച അലമാരയും കേടുവരുത്തി രേഖകള്‍ പുറത്തിട്ടു. പള്ളിക്ക് മുന്‍വശത്തുള്ള നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച് പണമെടുത്തു. അങ്ങാടിയുടെ ഹൃദയഭാഗത്ത് ദേശീയപാതയോട് ചേര്‍ന്നുള്ള ഈ പള്ളിയില്‍ ഇതിന് മുമ്പും നിരവധി തവണ മോഷണം നടന്നിട്ടുണ്ട്. മദ്‌റസ പൊതുപരീക്ഷക്കെത്തുന്ന അധ്യാപകരുടെ വസ്തുക്കള്‍, പണം, മൊബൈല്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, കുട്ടികളുടെ വരിസംഖ്യയും മറ്റും പല തവണകളിലായി മോഷണം പോയിട്ടുണ്ട്.