മണ്ടേലയുടെ നില ഗുരുതരം

Posted on: June 24, 2013 10:02 am | Last updated: June 24, 2013 at 10:21 am
SHARE

Mandela_2_0പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യ നില അതീവ ഗുരുതരമായി. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് മണ്ടേലയെ രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ മണ്ടേലയുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന് ആശുപത്രി അധികൃതരും മണ്ടേലയുടെ ചെറുമകനും അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ നില വഷളാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ആശുപത്രിയില്‍ മണ്ടേലയെ സന്ദര്‍ശിച്ചിരുന്നു.
ചികിത്സയോട് മണ്ടേലയുടെ ശരീരം പ്രകികരിക്കുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്.