വ്യാജ ബി പി എല്‍ സര്‍ട്ടിഫിക്കറ്റ്: നൊച്ചാട് പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് പരിശോധന

Posted on: June 24, 2013 9:47 am | Last updated: June 24, 2013 at 9:47 am
SHARE

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് ഓഫീസില്‍ നിന്നും സെക്രട്ടറി അവധിയില്‍ കഴിയുന്ന സമയത്ത് വ്യാപകമായി വ്യാജ ബി പി എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വിവരത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേപ്പയൂര്‍ കെ എസ് ഇ ബി ഓഫീസിലേക്ക് നല്‍കിയ ബി പി എല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഒപ്പും ഫയല്‍ നമ്പറും രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചിരുന്നു.
ഇത് വിവാദമായതോടെ യുവജന-രാഷ്ട്രീയ സംഘടനകള്‍ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്.
സെക്രട്ടറിക്ക് ലഭിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് മാസങ്ങളോളം പൂഴ്ത്തിവെക്കുകയും നടപടി വേണമെന്ന് പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയതെന്നറിയുന്നു.