ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്‌

Posted on: June 24, 2013 9:46 am | Last updated: June 24, 2013 at 9:46 am
SHARE

acciiiഫറോക്ക്: ദേശീയപാതയില്‍ അരീക്കാടിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഫാറൂഖ് കോളജില്‍ നിന്ന് സിറ്റി സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന മച്ചിങ്ങല്‍ ബസും സിറ്റിയില്‍ നിന്ന് മണ്ണൂര്‍ വളവിലേക്ക് വരുകയായിരുന്ന വെസ്റ്റേണ്‍ ബസുമാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച രാവിലെ ഏഴര മണിക്കായിരുന്നു അപകടം. പരുക്കേറ്റ ഫറോക്ക് മരയ്ക്കാര്‍ (63), ചാലിയം ഹസീന (22), ആമിന (45), പൊയില്‍കാവ് പ്രഭാകരന്‍ (62), കാരാട് വിലാസിനി (52), നേപ്പാള്‍ സ്വദേശി രാംസിംഗ് (22) എന്നിവരെ ചെറുവണ്ണൂരിലെ കോയാസ് ആശുപത്രിയിലും ഏതാനും പേരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നല്ലളം പോലീസാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിച്ചത്.