സ്വിസ് ബേങ്ക് നിക്ഷേപം: ഇന്ത്യ 70ാം സ്ഥാനത്ത്‌

Posted on: June 24, 2013 12:46 am | Last updated: June 24, 2013 at 12:46 am
SHARE

swissന്യൂഡല്‍ഹി: സ്വിറ്റസര്‍ലാന്‍ഡിലെ ബേങ്കുകളില്‍ വിദേശനിക്ഷേപങ്ങളുള്ള രാജ്യങ്ങളില്‍ ഇന്ത്യ 70ാം സ്ഥാനത്ത്. സ്വിസ് നാഷനല്‍ ബേങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ ആകെ 5.33 ലക്ഷം കോടി രൂപ (9000 കോടി ഡോളര്‍ ) മാത്രമാണുള്ളതെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ റാങ്ക് 55 ആയിരുന്നു. ആകെ നിക്ഷേപം 13,832 കോടി രൂപയും.
അമേരിക്ക, ബ്രിട്ടന്‍, വെസ്റ്റ് ഇന്‍ഡീസ്, ജേഴ്‌സി, ഗണ്‍സീ, ജര്‍മനി, ഫ്രാന്‍സ്, ബഹാമാസ്, കേമാന്‍ ഐലന്‍ഡ്‌സ്, ഹോംഗ്‌കോംഗ് എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ റാങ്കുകളില്‍. ചൈന 26ാം സ്ഥാനത്തും കാനഡ 28ാം സ്ഥാനത്തും ബ്രസീല്‍ 39ാം സ്ഥാനത്തുമുണ്ട്. പാകിസ്ഥാന്‍ 69ാം സ്ഥാനത്താണ്. 44.10 കോടി സ്വിസ് ഫ്രാങ്കിന്റെ(9200കോടി രൂപ) നിക്ഷേപമാണ് പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാനില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. 2002 നെ അപേക്ഷിച്ച് നിക്ഷേപം കുറഞ്ഞിട്ടുണ്ട്. 2010 ലെ കണക്കനുസരിച്ച് 19.5 കോടി സ്വിസ് ഫ്രാങ്ക് ആണ് ബേങ്കിലെ നിക്ഷേപം. 2012 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 15,000 കോടി പാക്കിസ്ഥാന്‍ രൂപയുടെ നിക്ഷേപമാണ് സ്വിസ് ബേങ്കിലുള്ളത്. 2011 ലെ നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 32 ശതമാനം കുറവാണ് 2012 ലെ നിക്ഷേപം. 2011 ല്‍ 23,000 കോടി പാക്കിസ്ഥാന്‍ രൂപയാണ് സ്വിസ് ബേങ്ക് നിക്ഷേപമുണ്ടായിരുന്നത്. പാക്കിസ്ഥാനിലെ മുന്‍ രാഷ്ട്രീയ നേതാക്കള്‍ സ്വിസ് ബേങ്കില്‍ പണം നിക്ഷേപിച്ചത് രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് വരെ ഇത്തരം വിവാദത്തില്‍ ഉള്‍പ്പെട്ടു.
സ്വിസ് ബേങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണം വ്യാപകമായി നിക്ഷേപിക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ നിക്ഷേപങ്ങളെക്കുറിച്ച് സ്വിസ് അധികൃതര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതോടെയാണ് സ്വിസ് ബേങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കുറഞ്ഞുതുടങ്ങിയത്.