സ്ത്രീ പീഡനങ്ങള്‍: രാജ്യം ശിരസ്സ് കുനിയേണ്ട അവസ്ഥയിലെന്ന് സോണിയ

Posted on: June 23, 2013 8:27 pm | Last updated: June 23, 2013 at 8:27 pm
SHARE

sonia tearsഖാന്‍പൂര്‍ കാലാന്‍(ഹരിയാന): സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ശിരസ്സു കുനിയേണ്ട സ്ഥിതിയിലാണ് രാജ്യമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ നിത്യ സംഭവമായിരിക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ പെണ്‍കുട്ടികള്‍ തളര്‍ന്നു പോകരുത്. ധീരമായി പോരാടുകയാണ് വേണ്ടത്. രാഷ്ട്രം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഈ ധീരതയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. വനിതാ ദിനത്തില്‍ വനിതാ മെഡിക്കല്‍ കോളജ് സമര്‍പ്പണവും ഭഗത് ഫൂല്‍ സിംഗ് മഹിളാ സര്‍വകലാശാലയിലെ ബിരുദദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.