ജോണ്‍ കെറി ഇന്ത്യയിലെത്തി

Posted on: June 23, 2013 9:19 pm | Last updated: June 23, 2013 at 9:25 pm
SHARE

john kerryന്യൂഡല്‍ഹി: അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. നാലാം ഇന്തോ അമേരിക്കന്‍ തന്ത്രപ്രധാന ചര്‍ച്ചക്കായാണ് കെറി ഇന്ത്യയിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥരും കെറിയെ അനുഗമിക്കുന്നുണ്ട്. യു എസ് സ്‌റ്റേറ്റ് സെക്രട്ടറിയായ ശേഷം കെറിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് ഇത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദായിരിക്കും കെറിയുമായി പ്രധാനമായും ചര്‍ച്ച നടത്തുക. ഉഭയകക്ഷി വാണിജ്യം, പ്രതിരോധം, സുരക്ഷാ സഹകരണം എന്നിവ ചര്‍ച്ചാ വിഷയമായിരിക്കും. ദക്ഷിണേഷ്യയിലെ ഏറ്റവും തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യ എന്ന് കെറി നേരത്തെ പറഞ്ഞിരുന്നു. പൗരന്‍മാരുടെ ഇന്റര്‍നെറ്റ് സ്വകാര്യതയില്‍ കൈകടത്തുന്ന എന്‍ എസ് എയുടെ പുതിയ നീക്കത്തെക്കുറിച്ചും ചര്‍ച്ചാവിഷയമാവും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായും കെറി ചര്‍ച്ച നടത്തും.