അജ്മാനില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തം

Posted on: June 23, 2013 7:52 pm | Last updated: June 23, 2013 at 7:52 pm
SHARE

അജ്മാന്‍: വ്യാവസായിക മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി.
ഇന്നലെ ഉച്ചയോടെയാണ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. ധാരാളം ഫാക്ടറികളും വെയര്‍ഹൗസുകളും സ്ഥിതിചെയ്യുന്ന സ്ഥലത്തുണ്ടായ തീപിടുത്തം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സിവില്‍ ഡിഫന്‍സിന്റെ സമയോചിത ഇടപെടല്‍ മൂലം തീപിടുത്തം മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയമാക്കാനായി.
ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജന. സ്വാലിഹ് സഈദ് അല്‍ മത്‌റൂശി പറഞ്ഞു. കാറ്റ് ശക്തമായിരുന്നിട്ടും പെട്രോളിയം ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്ന തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീപടരാതിരുന്നത് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ മൂലമാണെന്ന് തീയണക്കല്‍ യജ്ഞത്തില്‍ പങ്കെടുത്ത ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.