പഴം-പച്ചക്കറി വിലവര്‍ധന; പരാതിയുമായി ഉപഭോക്താക്കള്‍

Posted on: June 23, 2013 7:49 pm | Last updated: June 23, 2013 at 7:49 pm
SHARE

fruits_and_vegetablesറാസല്‍ഖൈമ: റമസാന്റെ വരവോടനുബന്ധിച്ച് ചില്ലറ വില്‍പ്പനശാലകളില്‍ പഴം, പച്ചക്കറി, മാംസ വില വര്‍ധന കുതിച്ചുയരുന്നു. റാസല്‍ഖൈമയിലെ ചില സ്ഥാപനങ്ങളില്‍ വിലക്കയറ്റത്തിനെതിരെ ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് ഗണ്യമായ വര്‍ധനവ് അനുഭവപ്പെട്ടത്. മിക്ക സാധനങ്ങള്‍ക്കും വിലവര്‍ധനവുണ്ടായെങ്കിലും പഴം-പച്ചക്കറി മാംസാദികള്‍ക്കാണ് വന്‍ വില വര്‍ധന.
ഇക്കണോമിക് ഡിപ്പാര്‍ട്‌മെന്റ്, സാമ്പത്തിക മന്ത്രാലയം എന്നിവയില്‍ പരാതിയുമായി സ്വദേശികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും അവരുടെ കുടുംബ ബജറ്റ് താളം തെറ്റാന്‍ ഈ വര്‍ധനവ് കാരണമാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
15 ദിര്‍ഹം വിലയുണ്ടായിരുന്ന സാഫി ഇനത്തിലെ മീനിന് 25 ഉം 20 ദിര്‍ഹം വിലയുണ്ടായിരുന്ന ഷേരിക്ക് 30 ദിര്‍ഹം വരെ വില വര്‍ധിപ്പിച്ചതായും പറയുന്നു. അതോടൊപ്പം ഇത്തരം സാധനങ്ങളുടെ ഇറക്കുമതിയില്‍ വന്ന അധിക ചെലവ് കാരണം ഹോള്‍സെയില്‍ കേന്ദ്രങ്ങളിലുണ്ടായ വില വര്‍ധനവാണ് ഇതിനു കാരണമെന്ന് ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നത്.