Connect with us

Gulf

ജുബൈല്‍ മാര്‍ക്കറ്റ് വര്‍ഷാവസാനം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ഷാര്‍ജ: 17 കോടി ദിര്‍ഹം ചെലവില്‍ ഷാര്‍ജയിലെ അല്‍ ജുബൈലില്‍ പുതിയ മാര്‍ക്കറ്റ് പണി പൂര്‍ത്തിയാകുന്നു. 70 ശതമാനം പണി പൂര്‍ത്തിയായ ആധുനിക സൗകര്യങ്ങളുള്ള മാര്‍ക്കറ്റ് ഈ വര്‍ഷാവസാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഷാര്‍ജ സീപോര്‍ട്ടിനോട് ചേര്‍ന്നുകിടക്കുന്ന ഈ സ്ഥലം സൂഖ് നിര്‍മാണത്തിന് തിരഞ്ഞെടുത്തതിനു ചില പ്രത്യേക കാരണങ്ങളുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രയാസരഹിതമായി എത്തിപ്പെടാന്‍ കഴിയുന്നുവെന്നതും ഇതിനും ചുറ്റും ജനവാസമുണ്ടെന്നതും സൂഖിന്റെ സാധ്യതയെ വര്‍ധിപ്പിക്കുന്നതായി ഷാര്‍ജ പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് സെക്ഷന്‍ ഡയറക്ടര്‍ ഹിലാല്‍ അല്‍ സാഹി പറഞ്ഞു.
സൂഖിന്റെ നിര്‍മാണം ഇസ്‌ലാമിക വാസ്തുശില്‍പകലയനുസരിച്ചാണെന്നത് ഏറെ ആകര്‍ഷകമാണ്. ഷാര്‍ജ സര്‍ക്കാറിന്റെ പല കെട്ടിടങ്ങളും ഈ രീതിയില്‍ തന്നെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഒരേസമയം പഴയമയുടെ പ്രൗഡിയും ആധുനികതയും പുതുമയും ഒത്തുചേരുന്നതാണ് അല്‍ ജുബൈല്‍ സൂഖ്.

Latest