ഐ ഗ്രൂപ്പുമായി യോജിച്ച് പ്രവര്‍ത്തിക്കും: കെ മുരളീധരന്‍

Posted on: June 23, 2013 12:23 pm | Last updated: June 24, 2013 at 12:51 pm
SHARE

K.MURALEEDHARAN

കോഴിക്കോട്: വിശാല ഐ ഗ്രൂപ്പും മുരളി വിഭാഗവും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കെ.മുരളീധരന്‍ എം എല്‍ എ. ചെന്നിത്തലയുമായി ഒരു ഈഗോ പ്രശ്‌നവുമില്ല.

ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ്സില്‍ നില നില്‍ക്കാനാവില്ല. ഹൈക്കമാന്റ് വരെ ഗ്രൂപ്പിസത്തെ അംഗീകരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ രമേശ് ചെന്നിത്തലക്കുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്നലെ കോഴിക്കോട് നടന്ന രഹസ്യ യോഗത്തിലാണ് ഇരു വിഭാഗവും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്‍ എസ് എസിന്റെ സമ്മര്‍ദ്ദവും യോജിപ്പിന്റെ പിന്നിലുണ്ടെന്നാണ് സൂചന.