പ്രളയത്തിലകപ്പെട്ട അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊന്നു

Posted on: June 23, 2013 11:12 am | Last updated: June 23, 2013 at 11:12 am
SHARE

Flood (10)ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയ ദുരിതത്തില്‍ പെട്ട അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊന്നതായി റിപ്പോര്‍ട്ട്. കേദാര്‍നാഥ് മേഖലയിലുള്ള ഗൗരികുണ്ഡിലാണ് വിനോദ സഞ്ചാരികളായ അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കെതിരെ വ്യാപകമായ അതിക്രമമാണ് ഉത്തരാഖണ്ഡില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുതവില്‍പ്പനക്കാരായ മൂന്നു യുവാക്കളെ കൊലപ്പെടുത്തി 17 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം കവര്‍ന്നത്.

ശവശരീരങ്ങളില്‍ നിന്നുപോലും വിലപിടിച്ച വസ്തുക്കള്‍ മോഷണം പോവുന്നുണ്ട്. മോഷണം നടക്കുന്നതായി പോലീസും സമ്മതിക്കുന്നുണ്ട്.