ഒറ്റയാന്‍ പരിഭ്രാന്തി പരത്തി

Posted on: June 23, 2013 7:47 am | Last updated: June 23, 2013 at 7:47 am
SHARE

ഗൂഡല്ലൂര്‍: ചേരങ്കോട് ഗ്രാമപഞ്ചായത്തിലെ ചേരങ്കോട് ടാന്‍ടി നമ്പര്‍ രണ്ട് ഡിവിഷനിലെ തിരുവള്ളുവര്‍ നഗറില്‍ ഒറ്റയാന്‍ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. പ്രദേശത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. നേരം ഇരുട്ടിയതിന് ശേഷം പ്രദേശത്തെത്തിയ ഒറ്റയാന്‍ നേരം പുലരുവോളം പ്രദേശത്ത് തമ്പടിച്ച് നാശം വിതക്കുകയായിരുന്നു. എസ്റ്റേറ്റ് പാടികളുടെ നേര്‍ക്ക് തിരിഞ്ഞ ആനയെ കണ്ട് ജനങ്ങള്‍ ഭയന്നു. ജനല്‍വഴി തുമ്പികൈ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഭാഗ്യംകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. തുമ്പികൈ നീട്ടി ആളുകളെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി ഒച്ചവെച്ച് ആനയെ തുരത്തുകയായിരുന്നു.