ആദര്‍ശ സമ്മേളനം നടത്തി

Posted on: June 23, 2013 7:47 am | Last updated: June 23, 2013 at 7:47 am
SHARE

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ദഅ്‌വാസെന്റെറിന്റെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ജാനകിയമ്മാള്‍ കല്ല്യാണമണ്ഡപത്തില്‍ നടന്ന ആദര്‍ശ സമ്മേളനം സമാപിച്ചു. തബ് ലീഗ് ജമാഅത്ത് എന്ത് കൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന വിഷയത്തില്‍ അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തി. പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സി കെ കെ മദനി, മജീദ് ഹാജി, കോയ സഅദി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, മുഹമ്മദലി സഖാഫി, സലാം പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി പി ബാവ മുസ് ലിയാര്‍ സ്വാഗതം പറഞ്ഞു.