പ്രകൃതിക്ഷോഭം: നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം-മുസ്‌ലിം ലീഗ്

Posted on: June 23, 2013 7:43 am | Last updated: June 23, 2013 at 7:43 am
SHARE

കല്‍പ്പറ്റ: പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാരത്തുക കഴിഞ്ഞ മൂന്നു വര്‍ഷമായി വിതരണം ചെയ്യാത്ത അധികൃതരുടെ നടപടി കടുത്ത അനീതിയാണെന്നു കല്‍പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സീറോലാന്റ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഭൂരഹിതര്‍ക്ക് മറ്റു ജില്ലകളില്‍ ഭൂമി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജില്ലയില്‍ തന്നെ ഭൂമി നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 
ജില്ലാ ജനറല്‍സെക്രട്ടറി കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി എ കരീം, വൈസ് പ്രസിഡന്റുമാരായ പി കെ അബൂബക്കര്‍, കെ എം കെ ദേവര്‍ഷോല, സെക്രട്ടറി സി മൊയ്തീന്‍കുട്ടി, എസ് ടി യു ജില്ലാ പ്രസിഡന്റ് പി വി കുഞ്ഞിമുഹമ്മദ്, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ ഇസ്മാഈല്‍, സലീം മേമന, നീലിക്കണ്ടി സലാം എന്നിവര്‍ പ്രസംഗിച്ചു. ജി ആലി സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കബീര്‍ പാടിവയല്‍, നജീബ് കാരാടന്‍, എം ക ഫൈസല്‍, പി കെ മൊയ്തീന്‍കുട്ടി, കെ കെ ഹനീഫ, മഞ്ചേരി ഇബ്‌റാഹീം ഹാജി, കാട്ടി ഗഫൂര്‍, ഉസ്മാന്‍ പഞ്ചാര, വി അബ്ദുല്ല, കെ ഇബ്രാഹീം ഹാജി, എം കെ അന്ത്രു, കെ ഹാരിസ്, ഷൗക്കത്തലി, സി ഇ എ ബക്കര്‍, പി മൂസ ഹാജി എന്നിവര്‍ സംസാരിച്ചു. ടി ഹംസ സ്വാഗതവും സെക്രട്ടറി പി സി അബ്ദുല്ല നന്ദിയും പറഞ്ഞു.