Connect with us

Palakkad

നഗരസഭാംഗങ്ങള്‍ വില്ലേജ് ഓഫീസില്‍് കുത്തിയിരിപ്പ് സമരം നടത്തി

Published

|

Last Updated

ഒറ്റപ്പാലം: അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ വില്ലേജ് ഓഫീസിന്റെ അകത്ത് കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭ”മുസ്‌ലീം ലീഗ് പാര്‍ലിമെന്ററി ലീഡര്‍ പി എം എ ജലീലിന്റെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ സമരം നടത്തിയത്.
വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവരെ വില്ലേജ് ഓഫീസര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയ്‌യക്കുകയാണത്രെ. ഇന്നലെ രാവിലെ 10.30 മുതല്‍ 12 വരെ വില്ലേജ് ഓഫീസറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
തുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ വിശ്വനാഥന്‍ വില്ലേജ് ഓഫീസിലെത്തി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന ഉറപ്പില്‍ മേലാണ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. കൗണ്‍സിലര്‍മാരായ അനിതാ ഷൗക്കത്ത്, ഷെറീന സ്വാലിഹ്, സുഹറ സൈതലവി എന്നിവരും വില്ലേജ് ഓഫീസില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തു.