ഉമറാ സമ്മേളനം സമാപിച്ചു

Posted on: June 23, 2013 3:31 am | Last updated: June 23, 2013 at 3:31 am
SHARE

Hasaniya-01ഹസനിയ്യ നഗര്‍: സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമറാസമ്മേളനം സമാപിച്ചു. കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ലുകള്‍ക്ക് എന്ത് പറ്റി എന്ന വിഷയത്തില്‍ കുറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമിയും മാതൃക നേതൃത്വം എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസിയും ക്ലാസെടുത്തു.
എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, ഉമര്‍ മദനി വിളയൂര്‍, കെ നൂര്‍മുഹമ്മദ് ഹാജി, പി സി അശറഫ് സഖാഫി അരിയൂര്‍ പ്രസംഗിച്ചു. മാതൃക മഹല്ലിന്റെ നയരൂപീകരണം, നേതൃത്വ ദൗത്യവും നിര്‍വഹണവും,ബിദ്തി ശക്തികളുടെ കുതന്ത്രങ്ങളും പ്രതിരോധ വിജയതന്ത്രങ്ങളും, ഗ്രാമങ്ങളില്‍ വര്‍ധിച്ച് വരുന്ന ലഹരികളുടെ ദുസ്സ്വാധീനവും അധാര്‍മികതയുടെ അതി പ്രസരം മൂലം സമൂഹത്തില്‍ അരങ്ങേറുന്ന ദുരന്തങ്ങളും പരിഹാരങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. ഇതോടാനുബന്ധിച്ച് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സര്‍ട്ടഫിക്കറ്റും അബ്ദുറഹ് മാന്‍ മാസ്റ്റര്‍ പടിക്കല്‍ വിതരണം ചെയ്തു.