മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ജനകീയ കൂട്ടായ്മ വേണം: മുല്ലപ്പള്ളി

Posted on: June 23, 2013 3:13 am | Last updated: June 23, 2013 at 3:13 am
SHARE

mullappallyകുറ്റിയാടി: മാലിന്യപ്രശ്‌നം പരിഹരിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമായി മാറണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുറ്റിയാടി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ജനകീയ കൂട്ടായ്മ ഉയര്‍ന്നുവരണമെന്നും ആരോഗ്യ സാക്ഷരതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിയാടി താലൂക്ക് ആശുപത്രി വികസനത്തിന് 20 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചു.
കെ കെ ലതിക എം എല്‍ എ അധ്യക്ഷത വഹിച്ചു. കുറ്റിയാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ നഫീസ, അജിത നടേമ്മല്‍, ടി വി കുഞ്ഞമ്മദ്, കമല ആര്‍ പണിക്കര്‍, വിനില ദിനേശ്, അഡ്വ. പ്രശോഭ് കക്കട്ടില്‍, ഇ മോഹനകൃഷ്ണന്‍, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, കെ കെ കുറ്റിയാടി, ടി കെ മോഹന്‍ദാസ്, വി പി മൊയ്തു സംസാരിച്ചു.