ട്യൂട്ടര്‍മാരെ നിയമിക്കുന്നു

Posted on: June 23, 2013 3:09 am | Last updated: June 23, 2013 at 3:09 am
SHARE

totorവടകര: അഴിയൂരിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളില്‍ യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലേക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്ക് ട്യൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ടി ടി സി, ബി എഡ് എന്നീ യോഗ്യതയുള്ള സമീപ പ്രദേശങ്ങളില്‍ താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. മേല്‍പറഞ്ഞവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികളേയും പരിഗണിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 26ന് മുമ്പായി ചോമ്പാലില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കേണ്ടതാണ്.
രണ്ട് ഹോസ്റ്റലുകളിലും പട്ടികജാതി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിനായി അപേക്ഷിക്കാം. വിവരങ്ങള്‍ വടകര, തോടന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ 0496-2202614, 8547630151 എന്നീ നമ്പറുകളിലോ ലഭിക്കും.