പി ടി എ കമ്മിറ്റി രൂപവത്കരിച്ചു

Posted on: June 23, 2013 3:04 am | Last updated: June 23, 2013 at 3:04 am
SHARE

പേരാമ്പ്ര: മുളിയങ്ങല്‍ സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി ടി എ കമ്മിറ്റി രൂപവത്കരിച്ചു. മുഹമ്മദ് ഹനീഫിന്റെ അധ്യക്ഷതയില്‍ സിറാജുല്‍ ഹുദാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ മാക്കൂല്‍ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി കൈപ്രം, അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, സഫാമജീദ്, ടി മൊയ്തു കായക്കൊടി, തുഫൈല്‍ സഅദി തിരുവോട്.
ഭാരവാഹികളായി മജീദ് സഫ (പ്രസി.), ബാച്ചിഹാജി, ബഷീര്‍ സഖാഫി കൈപ്രം (വൈ. പ്രസി.), പി കുഞ്ഞമ്മദ് ഹാജി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.