Connect with us

Kozhikode

ഒമ്പത് വീടുകള്‍ വെള്ളത്തില്‍

Published

|

Last Updated

കൊയിലാണ്ടി: കാലവര്‍ഷം കനത്തതോടെ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളേറുന്നു. വലിയ മങ്ങാട് പ്രദേശത്ത് നിരവധി വീടുകള്‍ വെള്ളത്തിലാണ്. വലിയ മങ്ങാട് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് – കിഴക്ക് വശങ്ങള്‍ വെള്ളത്തിനടിയിലായി. പ്രദേശത്തെ കിഴക്കെപ്പുരയില്‍ മധു, രാജന്‍, ഷണ്‍മുഖന്‍, ചാലില്‍ പറമ്പില്‍ രാജന്‍, പടിഞ്ഞാറെ പുരയില്‍ നാരായണന്‍, കിഴക്കെപ്പുരയില്‍ രാഗിണി, പുതിയ പുരയില്‍ പുഷ്പ, ചാലില്‍ പറമ്പില്‍ വത്സന്‍ എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്.
താലൂക്കിലെ പാലേരിപ്പുഴയുടെ തീരം മഴയില്‍ കുതിര്‍ന്നിടിഞ്ഞ് പരിസരവാസികള്‍ക്ക് ഭീഷണിയായി മാറി. സംഭവസ്ഥലം തഹസില്‍ദാര്‍ സന്ദര്‍ശിച്ചു. കാന്തലോട് വില്ലേജ്, പനങ്ങാട് വില്ലേജ് എന്നിവിടങ്ങളില്‍ ഓരോ കിണര്‍ വീതം താഴ്ന്നു. കോട്ടൂര്‍ വില്ലേജില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Latest