Connect with us

International

ജെയിംസ് കോമെ എഫ് ബി ഐ മേധാവിയായേക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: എഫ് ബി ഐയുടെ മേധാവിയായി ജെയിംസ് കോമെയെ ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്തെ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു കോമെ. പത്ത് വര്‍ഷക്കാലം എഫ് ബി ഐയുടെ മേധാവിയായിരുന്ന റോബര്‍ട്ട് മുള്ളറിന്റെ ഒഴിവിലേക്കാണ് കോമെയെ നിര്‍ദേശിച്ചിരിക്കുന്നത്.
ഒബാമയുടെ നിര്‍ദേശം സെനറ്റ് അംഗങ്ങള്‍ അംഗീകരിച്ചാല്‍ ഔദ്യോഗികമായി കോമെയെ എഫ് ബി ഐ മേധാവിയായി തിരഞ്ഞെടുക്കും. തികഞ്ഞ സത്യസന്ധതയും അനുഭവപാഠവുമുള്ള വ്യക്തിയാണ് കോമെയെന്ന് ഒബാമ വ്യക്തമാക്കി.

Latest