Connect with us

International

സിറിയന്‍ വിമതര്‍ക്ക് സൈനിക സഹായം നല്‍കും: ഫ്രന്‍ഡ്‌സ് ഓഫ് സിറിയ

Published

|

Last Updated

ദോഹ: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന സിറിയയിലെ വിമതര്‍ക്കും പ്രതിപക്ഷ സഖ്യത്തിനും ശക്തമായ സൈനിക , സാമ്പത്തിക പിന്തുണ നല്‍കുമെന്ന് ഫ്രന്‍ഡ്‌സ് ഓഫ് സിറിയ. സിറിയന്‍ സര്‍ക്കാറിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഫ്രണ്ട്‌സ് ഓഫ് സിറിയയുടെ ദോഹയില്‍ നടക്കുന്ന സമ്മേളനത്തിലാണ് വിമതര്‍ക്ക് ആയുധ സഹായങ്ങളടക്കമുള്ള പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. യു എസ് , ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി, സഊദി അറേബ്യ, ഈജിപ്ത്, ജര്‍മനി, ജോര്‍ദാന്‍ എന്നിവയാണ് ഫ്രണ്ട്‌സ് ഓഫ് സിറിയയിലെ അംഗങ്ങള്‍.
വിമത കേന്ദ്രങ്ങളില്‍ സിറിയന്‍ സൈന്യം ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് സൈനിക പിന്തുണ നല്‍കുമെന്ന പ്രഖ്യാപനവുമായി ഫ്രന്‍ഡ്‌സ് ഓഫ് സിറിയ രംഗത്തെത്തുന്നത്. വിമതര്‍ക്ക് നേരെ സിറിയന്‍ സര്‍ക്കാര്‍ വ്യാപകമായ തോതില്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആരോപിച്ചു. സിറിയന്‍ സൈന്യത്തിന് പിന്തുണയുമായി രംഗത്തെത്തിയ ഇറാനും ഹിസ്ബുല്ലാ പോരാളികളും ആക്രമണം അവസാനിപ്പിക്കണമെന്നും കെറി കൂട്ടിച്ചേര്‍ത്തു.

Latest