ഇപ്പോഴത്തെ വിവാദം അനാവശ്യം: ഇ ടി മുഹമ്മദ് ബഷീര്‍

Posted on: June 22, 2013 10:12 pm | Last updated: June 22, 2013 at 11:13 pm
SHARE

ദോഹ: കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ അര്‍ത്ഥമില്ലാത്തതാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇ ടി. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ഉയര്‍ന്ന ആരോപണമാണ് ഇത്. അവരെ പുറത്താക്കി. ഇതില്‍ എങ്ങനെയാണ് മുഖ്യമന്ത്രി കുറ്റക്കാരനാവുന്നത് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ ചോദിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ യു പി എയുടെ പ്രസക്തി വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. യു ഡി എഫിന്റെ തീരുമാനങ്ങള്‍ പറയേണ്ടത് പി സി ജോര്‍ജല്ല യു ഡി എഫ് കണ്‍വീനറാണെന്നും ബഷീര്‍ പറഞ്ഞു.