Connect with us

Gulf

രൂപയുടെ മൂല്യത്തകര്‍ച്ച; എക്‌സ്‌ചേഞ്ചുകളില്‍ തള്ളിക്കയറ്റം

Published

|

Last Updated

ഷാര്‍ജ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചകാരണം രാജ്യത്തെ എക്‌സ്‌ചേഞ്ചുകളില്‍ തള്ളിക്കയറ്റം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ആയിരം ഇന്ത്യന്‍ രൂപക്ക് 61.75 ദിര്‍ഹം എന്നതായിരുന്നു നിരക്ക്. 2011 സെപ്തംബറിനു ശേഷം ഒറ്റ ദിവസം കൊണ്ട് വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ദിര്‍ഹമാണ് ഓരോ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ചത്. ഓരോ ദിവസം കഴിയുംതോറും എക്‌സ്‌ചേഞ്ചുകളില്‍ ജനത്തിരക്ക് ഏറിവരികയാണ്. പലരും പണം കടം വാങ്ങിയും പലിശക്കെടുത്തുമാണ് നാട്ടിലേക്ക് അയക്കുന്നത്.
വലിയ തുകയയക്കുന്നവര്‍ക്ക് എക്‌സ്‌ചേഞ്ചുകളില്‍ പ്രത്യേക നിരക്കാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്കാണ് പണം അയക്കുന്നവര്‍ കൂടുതല്‍. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വിലയും താഴ്ന്നിട്ടുണ്ട്. ഇന്നലെ പവന് 520 രൂപയാണ് കുറഞ്ഞത്.

---- facebook comment plugin here -----

Latest