ഇന്നലെ കടന്നുപോയത് വര്‍ഷത്തിലെ ദൈര്‍ഘ്യമേറിയ ദിനം

Posted on: June 22, 2013 10:20 pm | Last updated: June 22, 2013 at 10:41 pm
SHARE

dayഅല്‍ ഐന്‍: 2013ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലായിരുന്നു ഇന്നലെ കടന്നു പോയതെന്ന് കാലാവസ്ഥാ കേന്ദ്രം. 13 മണിക്കൂറും 42 മിനുട്ടും 46 സെക്കന്റുമായിരുന്നു ആഴ്ച അവധി ദിനമായ ഇന്നലത്തെ വെള്ളിയുടെ ദൈര്‍ഘ്യം. അതായത് യു എ ഇ ഉള്‍പ്പെട്ട ഉത്തരാര്‍ദ്ധ ഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം. ഇന്ന് വര്‍ഷത്തിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ദിനമാവും. വെള്ളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് സെക്കന്റിന്റെ മാത്രം കുറവേ കാണൂ. നാളെ ഇത് അഞ്ചു സെക്കന്റിന്റെ വ്യത്യാസമാവുമെന്നും ബഹിരാകാശ ശാസ്ത്രജ്ഞനായ സയ്യിദ് ഹസ്സന്‍ പറഞ്ഞു. ഉത്തരാര്‍ധ ഗോളത്തില്‍ വേനല്‍ നാളുകള്‍ക്ക് തുക്കമിടുന്ന ദിനം കൂടിയായിരുന്നു ഇന്നലത്തേത്. അതേസമയം ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ചിലി തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങിയ ദക്ഷിണാര്‍ധ ഗോളത്തില്‍ മഞ്ഞുകാലത്തിന് തുടക്കമാവുന്നതും ഇന്നലെയാണ്.