മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്നു: അഞ്ച് മരണം

Posted on: June 22, 2013 5:41 pm | Last updated: June 22, 2013 at 5:41 pm
SHARE

mumbai bulding collaps

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈയില്‍ ദഹീസര്‍ വ്യാപാര മേഖലയിലാണ് ദുരന്തമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച മുംബൈക്കടുത്ത താനെയില്‍ കെട്ടിടം തകര്‍ന്ന് വീണ് പിഞ്ചുകുഞ്ഞടക്കം പത്ത് പേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു കെട്ടിട ദുരന്തംകൂടിയുണ്ടായത്.

മുപ്പതം വര്‍ഷം പഴക്കമുള്ള നാല് നില കെട്ടിടമാണ് തകര്‍ന്നുവീണത്. ബി എം സി ഉദ്യോഗസ്ഥരാണ് ഈ കെട്ടിടത്തില്‍ നേരത്തെ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ ഇവിടെ നിന്നും താമസം മാറ്റിയതോടെ ഒഴിഞ്ഞുകിടന്ന കെട്ടിടം പ്രദേശത്തെ വ്യാപാരികള്‍ വിശ്രമസ്ഥലമായി ഉപയോഗിച്ച് വരികയായിരുന്നു.