മുഖം നായയുടേത് പോലെയാക്കാന്‍ യുവാവ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തു

Posted on: June 22, 2013 4:57 pm | Last updated: June 22, 2013 at 4:57 pm
SHARE

man dog

ബ്രസീലിയ: ലോകത്ത് പല ഭ്രാന്തുകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു ഭ്രാന്ത് ഇതിന് മുമ്പ് ആരും കേട്ടുകാണില്ല. നായയുടെ മുഖ സാദൃശ്യം ലഭിക്കാന്‍ യുവകോമളനായ ഒരാള്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായിരിക്കുന്നു! ബ്രസീലിലാണ് സംഭവം നടന്നത്. ഇയാള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിന്റെ വിവിധ ഘട്ടങ്ങളുടെ ചിത്രസഹിതം ബ്രസീലിയന്‍ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

dogman-photoഡോക്ടര്‍മാര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയാണത്രെ ഈ ബ്രസീലുകാരന്‍ നായയുടെ മുഖം സ്വന്തമാക്കിയത്. ചത്ത നായയുടെ മുഖം എടുത്ത് ഇയാളുടെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു. ചെവി, മൂക്ക്, ചുണ്ട്, പുരികം തുടങ്ങി മുഖത്തെ എല്ലാ ഭാഗങ്ങളും നായയുടേതുമായി മാറ്റിവെച്ചു.

ഇനി എന്തിനാണെന്നല്ലേ യുവാവ് ഈ സാഹസത്തിന് മുതിര്‍ന്നത്? ലോകത്തിലെ ആദ്യത്തെ മനുഷ്യ നായ (Man Dog) ആകുകയാണത്തെ ഇയാളുടെ ലക്ഷ്യം. ബലേഭേഷ്!!!