ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: June 22, 2013 3:56 pm | Last updated: June 22, 2013 at 3:56 pm
SHARE

map_srinagarശ്രീനഗര്‍: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജമ്മു കാശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ജനത്തിരക്കേറിയ ഹരി സിംഗ് സ്ട്രീറ്റിലാണ് ആക്രമണമുണ്ടായത്. സൈലന്‍സര്‍ ഘടിപ്പിപ്പിച്ച പിസ്റ്റണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കോണ്‍സ്റ്റബിള്‍ മുഹമ്മദ് മഖ്ബൂല്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയും മറ്റൊരു കോണ്‍സ്റ്റബിളായ നാസിര്‍ അഹമ്മദ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ബാനിഹാളിനും ഗാസിഗുണ്ഡിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നതിന് ഈ മാസം 25നാണ് പ്രധാനമന്ത്രി ജമ്മു കാശ്മീരിലെത്തുന്നത്.