കറാച്ചിയില്‍ വെടിവെപ്പ്: നാല് പേര്‍ മരിച്ചു

Posted on: June 22, 2013 9:13 am | Last updated: June 22, 2013 at 9:13 am
SHARE

shootingഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ കറാച്ചിയില്‍ അജ്ഞാതരുടെ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു.പോലീസുകാരനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോമാറ്റിക് തോക്കുമായെത്തിയ അക്രമി സംഘം പ്രകോപനം കൂടാതെ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസിനു നേരെ അത്കമിസംഘം വെടിവെക്കുകയായിരുന്നു. ഇതോടെ വെള്ളിയാഴ്ച മാത്രം കറാച്ചിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി.