കുറ്റകൃത്യം: കേരളം വീണ്ടും ഒന്നാമത്

Posted on: June 22, 2013 8:51 am | Last updated: June 22, 2013 at 8:51 am
SHARE

പാലക്കാട്: കുറ്റകൃത്യങ്ങളുടെ ദേശീയശരാശരിയില്‍ കേരളം വീണ്ടും ഒന്നാമത്. നാഷനല്‍ െ്രെകം റിക്കോര്‍ഡ് ബ്യൂറോ പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കേരളം ഏറ്റവും മുന്നിലാണ്. രാജ്യത്തെ പട്ടണങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാമത് കൊച്ചിയും നാലാം സ്ഥാനത്ത് കൊല്ലവുമാണ്. നാഷനല്‍ െ്രെകം റിക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2012ല്‍ കുറ്റകൃത്യങ്ങളുടെ ദേശീയശരാശരിയില്‍ മുമ്പില്‍ കേരളമാണ്. മധ്യപ്രദേശ്, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്ത്.