നീര്‍ത്തട സംരക്ഷണത്തിനായി പ്രതിഷേധ ജലയാത്ര

Posted on: June 22, 2013 12:40 am | Last updated: June 22, 2013 at 12:40 am
SHARE

തിരൂരങ്ങാടി: പുര പദ്ധതിക്ക് കീഴില്‍ നവരക്കായി പാടം മണ്ണിട്ട് നികത്തി ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള തിരൂരങ്ങാടി പഞ്ചായത്ത്ഭരണസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരൂരങ്ങാടി പഞ്ചായത്ത് ജനകീയ സമിതിനടത്തിയ നീര്‍ത്തട സംരക്ഷണത്തിനായി പ്രതിഷേധ ജലയാത്ര നടത്തി. നിര്‍ദിഷ്ട പാടത്തെവെള്ളത്തില്‍ ചെറുതോണിയിറക്കിയും വെള്ളത്തില്‍ഇറങ്ങി പ്രകടനംനടത്തിയുമാണ് ജനകീയസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ജനകീയസമിതി മുഖ്യരക്ഷാധികാരി എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്‍ വഹാബ് ആമുഖപ്രസംഗം നടത്തി. കെ രാമദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപി അബ്ദുല്‍ മജീദ്ഹാജി കവറോടി മുഹമ്മദ്മാസ്റ്റര്‍ കാട്ടീരി സൈതലവി, മലയില്‍ പ്രഭാകരന്‍, സി പി നൗഫല്‍, കൊണ്ടാണത്ത് ബീരാന്‍ഹാജി നേതൃത്വം നല്‍കി.