സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

Posted on: June 22, 2013 12:37 am | Last updated: June 22, 2013 at 12:37 am
SHARE

പെരുവള്ളൂര്‍: നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എസ് വൈ എസ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നജാത്ത് സ്ഥാപനങ്ങളുടെ ഇരുപതാം വാര്‍ഷിക സമ്മേളന പ്രഖ്യാപനവും ദഅ്‌വാ കോളജ് ഹോസ്റ്റല്‍ കെട്ടിട ശിലാസ്ഥാപനവും എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു.
വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രീകോച്ചിംഗ് സെന്റര്‍ ലോഞ്ചിംഗ് ദേശീയ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നിര്‍വഹിച്ചു. നജാത്ത് വിമന്‍സ് കോളജ് ശിലാസ്ഥാപനം സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറയും, അവാര്‍ഡ് ദാനം സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാപ്പുട്ടി ഹാജി, നാസര്‍ ഹാജി ഓമച്ചപ്പുഴ എന്നിവരും നിര്‍വഹിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സിറാജ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി കെ സി മുഹമ്മദ്, തറയിട്ടാല്‍ ഹസ്സന്‍ സഖാഫി, ജലീല്‍ വെളിമുക്ക്, ഇ മൊയ്തീന്‍ കുട്ടി, എ പി അശ്‌റഫ്, എ സി അബ്ദുര്‍റഹ്മാന്‍ ഹാജി, നജാത്ത് സെക്രട്ടറി പെരുവള്ളൂര്‍ അബ്ദുല്ല ഫൈസി,പ്രിന്‍സിപ്പാള്‍ ബഷീര്‍ ബുഖാരി സംബന്ധിച്ചു.