ഫിഫ കോണ്‍ഫെഡറേഷന്‍സ്: ഇന്ന് ബ്രസീല്‍-ഇറ്റലി

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 11:53 pm
SHARE

confederationബെലോ ഹൊറിസോന്റെ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സെമിഫൈനല്‍ ഉറപ്പിച്ച ബ്രസീലും ഇറ്റലിയും ഇന്ന് എ ഗ്രൂപ്പിലെ ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് നേര്‍ക്കുനേര്‍. ടൂര്‍ണമെന്റില്‍ തുടരെ ഒമ്പത് മത്സരങ്ങള്‍ ജയിച്ച റെക്കോര്‍ഡുമായാണ് ബ്രസീല്‍ അസൂറിപ്പടയെ നേരിടാനൊരുങ്ങുന്നത്.
15 തവണ ഇവര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്രസീല്‍ ഏഴ് ജയവുമായി മുന്നില്‍. ഇറ്റലി അഞ്ചെണ്ണം ജയിച്ചു. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ മെക്‌സിക്കോയെ നേരിടും.
ബ്രസീല്‍-ഇറ്റലി രാത്രി 12.30ന്
ജപ്പാന്‍ – മെക്‌സിക്കോ രാത്രി 12.30ന്