Connect with us

Kozhikode

മഹല്ല് ശാക്തീകരണത്തിന് എസ് എം എ വിവിധ പദ്ധതികള്‍ നടപ്പാക്കും

Published

|

Last Updated

കോഴിക്കോട്: പാരമ്പര്യത്തിലൂന്നിയ മഹല്ല് സംവിധാനങ്ങളെ തിരിച്ചുകൊണ്ടുവരാനും വഴിതെറ്റുന്ന ഗ്രാമാന്തരീക്ഷത്തെ നേര്‍വഴിക്ക് നടത്താനും മഹല്ല് ജമാഅത്തുകളെ ശക്തിപ്പെടുത്താന്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പദ്ധതികളാവിഷ്‌കരിക്കുന്നു. ഈ മാസം 29 ന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം പരിപാടികള്‍ അന്തിമ രൂപം നല്‍കി മഹല്ല് ജമാഅത്തുകളില്‍ നടപ്പാക്കും.

മഹല്ല് ഭരണത്തിനൊരു മാര്‍ഗരേഖ, കണക്കെഴുത്ത് ശില്‍പ്പശാല, തിന്മക്കെതിരെ ജാഗ്രതാ സക്വാഡ്, ബന്ധങ്ങള്‍ അകലാതിരിക്കാന്‍ മഹല്ല് തല മസ്‌ലഹത്ത് സമിതി തുടങ്ങിയവ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കി നടപ്പാക്കും. സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, പി കെ അബൂബക്കര്‍ മൗലവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി ടി സി മുഹമ്മദലി മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.