സമസ്ത: ദഅ്‌വാ സംഗമം 26ന്

Posted on: June 22, 2013 5:28 am | Last updated: June 21, 2013 at 11:29 pm
SHARE

കോഴിക്കോട്: കേരളത്തിലെ ഇസ്‌ലാമിക ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പുതിയകാല പ്രവര്‍ത്തന പദ്ധതികളുടെ പ്രയോഗ വത്കരണം മുഖ്യ അജന്‍ഡയാക്കി സംഘടിപ്പിക്കുന്ന ദഅ്‌വാ സംഗമം ഈ മാസം 26ന് നടക്കും.

മലീമസമായ സാമൂഹിക ചുറ്റുപാടില്‍ സമൂഹത്തെ നേരിന്റെ പാതയില്‍ ചലിപ്പിക്കുന്നതിന് പ്രബോധന വൃന്ദത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട സംഗമമാണിത്. കാലികമായ മാറ്റങ്ങളുള്‍ക്കൊണ്ട് ആധുനിക സംവിധാനങ്ങളുപയോഗപ്പെടുത്തി പ്രബോധന രംഗം സജീവമാക്കുന്നതിന്റെ അനിവാര്യത സംഗമം ചര്‍ച്ച ചെയ്യും. വിശുദ്ധ റമസാനില്‍ നടക്കുന്ന ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ സംഗമം വിശകലനം ചെയ്യും.
ബുധനാഴ്ച പതിനൊന്ന് മണിക്ക് കാരന്തൂര്‍ മര്‍കസിലെ ഖുതുബ് ഖാനയില്‍ നടക്കുന്ന സംഗമത്തില്‍ സമസ്ത മുശാവറ അംഗങ്ങള്‍ക്ക് പുറമെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രഭാഷകരും ദാഇകളും സംബന്ധിക്കും.