കണ്‍സ്യൂമര്‍ ഫെഡില്‍ തിരിമറി; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 11:20 pm
SHARE

തൊടുപുഴ: കണ്‍സ്യൂമര്‍ ഫെഡിന്റെ കട്ടപ്പന ഡിപ്പോയില്‍ 22 ലക്ഷത്തിന്റെ തിരിമറി കണ്ടെത്തി. റീജനല്‍ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഇപ്പോള്‍ കോട്ടയം റീജനല്‍ മാനേജരായ ജയിംസ് കുര്യന്‍, ഡിപ്പോയിലെ ജീവനക്കാരായ രജനി എസ് നായര്‍, സാബി ജോസഫ്, എസ് ജയ്‌സിംഗ്, കെ പി അശോക് കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
35 പ്രാഥമിക സഹകരണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി സ്റ്റോറുകളിലേക്ക് കട്ടപ്പന ഡിപ്പോയില്‍ നിന്ന് നല്‍കിയ സാധനങ്ങളുടെ ഇടപാടിലാണ് വെട്ടിപ്പ് നടന്നത്. നീതി സ്റ്റോറുകളില്‍ നിന്ന് ലഭിച്ച പണത്തിന്റെ കണക്കില്‍ തിരിമറി നടത്തിയായിരുന്നു വെട്ടിപ്പ്. നീതി സ്റ്റോറുകളിലെ സാധനങ്ങളുടെ സ്‌റ്റോക്ക് പരിശോധിച്ചെങ്കിലേ യഥാര്‍ഥ കണക്ക് ലഭ്യമാകുകയുള്ളൂ.
പരിശോധനക്കായി നാല് അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജയിംസ് കുര്യന്‍ കട്ടപ്പന ഡിപ്പോയിലെ മാനേജരായിരുന്നപ്പോഴാണ് തിരിമറി നടന്നത്.