Connect with us

Kozhikode

മഴവെള്ള സംരക്ഷണം ശീലമാക്കുക: എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട്: ഭൂഗര്‍ഭജലം താഴുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഴവെള്ള സംരക്ഷണം ജീവിത ശീലമാക്കി മാറ്റാന്‍ എസ് വൈ എസ് ആഹ്വാനം. വേനല്‍ക്കാലത്ത് ജലക്ഷാമം കൊണ്ട് പൊറുതി മുട്ടുമ്പോഴല്ല, മഴ ലഭിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജല സംരക്ഷണ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. മഴയെ പഴിക്കുന്ന നിലപാട് വ്യാപകമാണിന്ന്. ഇത് പ്രകൃതിവിരുദ്ധമാണ്. മഴവെള്ളം ഒഴുകിപ്പോകാതെ സംഭരിക്കുകയും ജല സ്രോതസ്സുകള്‍ ഉപയോഗശൂന്യമാകാതെയും മലിനമാകാതെയും സംരക്ഷിക്കുകയും വേണമെന്ന് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനവ്യാപകമായി എസ് വൈ എസ് നടത്തിയ ജലസംരക്ഷണ പരിപാടി വന്‍വിജയമാക്കാന്‍ പ്രവര്‍ത്തിച്ച ഘടകങ്ങളെയും പ്രവര്‍ത്തകരെയും സഹകാരികളെയും യോഗം അഭിനന്ദിച്ചു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹ സഖാഫി, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പി കെ ബാവ ദാരിമി, വി എച്ച് അലി ദാരിമി, അനസ് പത്തനംതിട്ട, സിദ്ദീഖ് സഖാഫി നേമം, അഡ്വ. കെ യു ശൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞൂ.

Latest