Palakkad
ഉമറാ സമ്മേളനം ഇന്ന് ജാമിഅഃ ഹസനിയ്യയില്‍
ഹസനിയ്യ നഗര്‍ (കല്ലേക്കാട്): സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമറാസമ്മേളനം കാലത്ത് പത്ത് മുതല്‍ വൈകീട്ട് നാലു വരെ കല്ലേക്കാട് ജാമിഅഃ ഹസനിയ്യയില്‍ നടക്കും. ജില്ലയിലെ ഓരോ സുന്നി മഹല്ല് മാനേജ്‌മെന്റ് നേതാക്കളും പ്രതിനിധികളായിരിക്കും.
മാതൃക മഹല്ലിന്റെ നയരൂപവത്ക്കരണം, നേതൃത്വ ദൗത്യവും നിര്‍വഹണവും, ബിദ്തി ശക്തികളുടെ കുതന്ത്രങ്ങളും പ്രതിരോധ വിജയതന്ത്രങ്ങളും, ഗ്രാമങ്ങളില്‍ വര്‍ധിച്ച് വരുന്ന ലഹരികളുടെ ദുസ്സ്വാധീനവും അധാര്‍മികതയുടെ അതിപ്രസരം മൂലം സമൂഹത്തില്‍ അരങ്ങേറുന്ന ദുരന്തങ്ങളും പരിഹാരങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി ആമുഖപ്രഭാഷണം നടത്തും.
ഒന്നാം സെന്‍ഷനില്‍ നമ്മുടെ മഹല്ലുകള്‍ക്ക് എന്ത് പറ്റി എന്ന വിഷയത്തില്‍ കെ എം എ റഹീമും രണ്ടാം സെന്‍ഷനില്‍ മാതൃക നേതൃത്വം എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസിയും ക്ലാസ്സെടുക്കും.
എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, ഉമര്‍ മദനി വിളയൂര്‍, കെ നൂര്‍മുഹമ്മദ് ഹാജി, പി സി അശറഫ് സഖാഫി അരിയൂര്‍ പ്രസംഗിക്കും. ഇതോടാനുബന്ധിച്ച് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയികളായ ജില്ലയിലെ നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സര്‍ട്ടഫിക്കറ്റും വിതരണം ചെയ്യും.
എല്ലാം മാനേജ്‌മെന്റ് അംഗങ്ങളും പത്തിന് മുമ്പ് തന്നെ ഹസനിയ്യയില്‍ എത്തിചേരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ജില്ലാ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി അറിയിച്ചു.