പെരുമ്പള ലീഗ് ഓഫീസ് ഉദ്ഘാടനം നാളെ

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:39 pm
SHARE

കാസര്‍കോട്: മുസ്‌ലിംലീഗ് പെരുമ്പള വാര്‍ഡ് കമ്മിറ്റി ആസ്ഥാന മന്ദിരമായ സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധത്തിന്റെ ഉദ്ഘാടനം നാളെ പാണക്കാട് ബശീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, സീഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദിന്‍, ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സംസ്ഥാന ദളിത് ലീഗ് പ്രസിഡന്റ് ബാബു കാരശേരി മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ പി എം അബ്ദുറഹ്മാന്‍ ഹാജി, പി എം മൊയ്തുഹാജി, ഹമീദ് കുദിരില്‍, മുഹമ്മദ്ഹാജി മാളിക, ഷെരീഫ് ചെലിയോട്, മുഹമ്മദ്കുഞ്ഞി പെരുമ്പള സംബന്ധിച്ചു.