എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് മള്ഹറില്‍ ഇന്ന്

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:39 pm
SHARE

മഞ്ചേശ്വരം: പുതിയ പ്രവര്‍ത്തന പദ്ധതികളും നയരേഖയും ചര്‍ച്ച ചെയ്യുന്നതിന് എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതല്‍ മഞ്ചേശ്വരം മള്ഹറില്‍ നടക്കും. സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അധ്യക്ഷത വഹിക്കും. പദ്ധതി അവതരണം, നയരേഖ മഞ്ചേശ്വരം സോണ്‍ എസ് വൈ എസ് വൈസ് പ്രസിഡന്റ് എം എ മുഹമ്മദലി അഹ്‌സനി മൂസോടി നിര്‍വഹിക്കും. ഹസന്‍ സഅദി മച്ചമ്പാടി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി, അബ്ദുല്ല ഹാജി മജ്ബയില്‍, ഫരീദ് ഗുഡ്ഡഗേരി, മുസ്തഫ കടമ്പാര്‍ തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും.