മുശര്‍റഫിനെതിരെ വിചാരണയുമായി മുന്നോട്ടു പോകും

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:30 pm
SHARE

Pervez Musharrafഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ വിചാരണ ചെയ്യുന്ന നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന മന്ത്രിയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഭരണഘടന റദ്ദാക്കിയും 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായ കേസുകളിലെ വിചാരണയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മുശര്‍റഫിനെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയതെന്നും വിചാരണയുമായി മുന്നോട്ടുപോകുന്നതില്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പൂര്‍ണ പിന്തുണയാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.