ദമസ്‌കസില്‍ കനത്ത ഷെല്ലാക്രമണം

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:27 pm
SHARE

ദമസ്‌കസ്: ദമസ്‌കസില്‍ സിറിയന്‍ സേനയുടെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു വിമതന്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ദമസ്‌കസിനടുത്ത ഖാബുന്‍ എന്ന സ്ഥലത്താണ് ആക്രമണം. വിമതരെ ജില്ലയില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ ആക്രമണം. സിറിയന്‍ സേനയും വിമതരും തമ്മില്‍ കനത്ത പോരാട്ടം നടന്നതായി മനുഷ്യാവകാശ നിരീക്ഷണ പ്രവര്‍ത്തകന്‍ പറഞ്ഞു. മോര്‍ട്ടാറുകളും ടാങ്കറുകളും മറ്റു വലിയ യുദ്ധോപകരണങ്ങളും ഉപയോഗിച്ചാണ് സൈന്യം ആക്രമണം നടത്തിയത്. വിമതരുടെ ശക്തി ക്ഷയിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തോളമായി സിറിയന്‍ സൈന്യം ദമസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ആക്രമണം തുടര്‍ന്നു വരികയാണ്.