Connect with us

Sports

ഗാംഗുലി മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍: ബ്രയാന്‍ ലാറ

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ തന്റെ ഇഷ്ടതാരം സൗരവ് ഗാംഗുലിയാണെന്ന് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ആസ്‌ത്രേലയയില്‍ ഗാംഗുലി കാണിച്ച നേതൃത്വ പാടവം അനുപമായിരുന്നു. വലിയ ആദരവാണ് അദ്ദേഹത്തോടെനിക്ക്- ലാറ പറഞ്ഞു.
കപില്‍ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ നേതൃത്വ ഗുണങ്ങളെ കുറിച്ചും ലാറ അഭിപ്രായപ്പെട്ടു. 1983 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനായിരുന്നു മേധാവിത്വം. ഫൈനലില്‍ വിന്‍ഡീസ് അനായാസം ജയിക്കുമെന്നായിരുന്നു തന്റെ വിശ്വാസം. എന്നാല്‍, ഇന്ത്യ ഏവരെയും അമ്പരപ്പിച്ച് കപ്പുയര്‍ത്തി. കപില്‍ദേവ് എന്ന ക്യാപ്റ്റനായിരുന്നു അതിന് കാരണക്കാരന്‍. സുഹൃത്തായ സച്ചിന്റെ സംഭാവനകള്‍ ക്രിക്കറ്റില്‍ ആവര്‍ത്തിക്കപ്പെടില്ല. ഇന്ത്യന്‍ ക്രിക്കറ്റിനും ലോകക്രിക്കറ്റിനും അത്രമേല്‍ നല്‍കിയ വ്യക്തിയാണ് സച്ചിന്‍. ധോണിയുടെ നേതൃത്വമികവിനെ കുറിച്ച് ലാറ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡ്വെയിന്‍ ബ്രാവോയോട് ചോദിച്ചറിയുകയായിരുന്നു. ആരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കും. സഹതാരങ്ങളുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ സാധിക്കുന്നതാണ് ധോണിയുടെ വിജയമെന്ന് ലാറ മനസ്സിലാക്കുന്നു.
വെല്ലുവിളികള്‍ ഏറെ ഇഷ്ടപ്പെട്ട താരമാണ് ലാറ. 300 ന് രണ്ട് എന്ന നിലയില്‍ ബാറ്റ് ചെയ്യുന്നതിനേക്കാള്‍ 20ന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചത്.
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് യഥാര്‍ഥ പോരാളി ജനിക്കുന്നതെന്നും ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ലാറ അഭിപ്രായപ്പെട്ടു.

 

Latest