എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം മലപ്പുറത്ത്

Posted on: June 21, 2013 11:24 pm | Last updated: June 21, 2013 at 11:25 pm
SHARE

ssf flag...കോഴിക്കോട്: ‘റമസാന്‍ ആത്മ വിചാരത്തിന്റെ മാസം’ എന്ന ശീര്‍ഷകത്തില്‍ റമസാന്‍ ഒന്ന് മുതല്‍ എസ് എസ് എഫ് ക്യാമ്പയിന്‍ ആചരിക്കുന്നു. ക്യാമ്പയിനോടനുബന്ധിച്ച് വിവിധ ഘടകങ്ങളില്‍ റമസാന്‍ പ്രശ്‌നോത്തരി , ബദ്ര്‍ സ്മൃതി, ഇഫ്താര്‍ സംഗമം, സിയാറത്ത്, ഇഅ്തികാഫ് ജല്‍സാ, റമസാന്‍ ദര്‍സ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. ക്യാമ്പയിന്‍ കാലയളവില്‍ സംസ്ഥാനത്തെ പ്രൊഫഷനല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ തസ്‌കിയത്ത് മീറ്റും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കും.

ക്യാമ്പയിന്റെ ഉദ്ഘാടനം ജൂലൈ നാലിന് വൈകീട്ട് ഏഴ് മണിക്ക് മലപ്പുറം അരീക്കോട്ട് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി നിര്‍വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
ഇത് സംബന്ധമായി സ്റ്റുഡന്റസ് സെന്ററില്‍ ചേര്‍ന്ന യോഗം എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി എ ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, എ എ റഹീം, റശീദ് നരിക്കോട്, കെ ഐ ബശീര്‍ സംസാരിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.