വോളിഖ് കപ്പ് വോളി: ഇന്‍കാസ് – അലി ഇന്റര്‍നാഷണല്‍ കിരീടപ്പോരാട്ടം ഇന്ന്

Posted on: June 21, 2013 10:48 pm | Last updated: June 21, 2013 at 10:48 pm
SHARE

a2ദോഹ : നാലാമത് വോളിഖ് കപ്പ് ആര്‍ക്ക് എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. അഞ്ചു ദിവസമായി ഇന്ത്യയിലെ ഏറ്റവും മികച്ച അമ്പതോളം കളിക്കാര്‍ അഞ്ചു ടീമുകള്‍ക്ക് വേണ്ടി ദോഹയിലെ രണ്ടു സ്റ്റേഡിയങ്ങളിലായി ഏറ്റുമുട്ടിയപ്പോള്‍ കലാശക്കളിക്ക് യോഗ്യത നേടിയത് അലി ഇന്റര്‍നാഷണല്‍ ടീമും ഇന്‍കാസും . ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് ചെന്നൈ , ചെന്നൈ കസ്റ്റംസ് , ഐ സീ എഫ് എന്നീ വിഖ്യാത ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുന്ന , ഇന്ത്യന്‍ ദേശീയ ടീമിനെ നിരവധി തവണ പ്രതിനിധീകരിച്ച ഏതാനും യുവതാരങ്ങളാണ് അലി ഇന്റര്‍നാഷണല്‍ ടീമിന്റെ കരുത്ത് . ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഒരു കളിയില്‍ പോലും തോല്‍വിയറിയാതെയാണ് അലി ഇന്റര്‍നാഷണല്‍ ഫൈനല്‍ പ്രവേശനം നേടിയതെന്നത് ശ്രദ്ധേയമാണ് . ഇന്‍കാസ് ആകട്ടെ , അലി ഇന്റര്‍നാഷണല്‍ ഒഴികെ മറ്റെല്ലാ ടീമുകളെയും കീഴടക്കിയാണ് കലാശക്കളിക്ക് അര്‍ഹത നേടിയത് . ദേശീയ ക്ലബ് ചാമ്പിയന്ഷിപ്പ് നേടിയ ഓ എന്‍ ജീ സീ ടീമില്‍ പ്രദീപ് , ഹര്മീന്ദര്‍ പാല്‍ സിംഗ് , അരുണ്‍ ജക്‌മോള എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്‍കാസ് ടീം ഇറങ്ങിയത് . ഇന്ന് വൈകീട്ട് ഏഴുമണിക്ക് റയ്യാന്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.