അബുദാബി എമിഗ്രേഷന്‍ പുതിയ ശാഖ തുറന്നു

Posted on: June 21, 2013 7:05 pm | Last updated: June 21, 2013 at 7:20 pm
SHARE

അബുദാബി: അബുദാബി എമിഗ്രേഷന്റെ പുതിയ ശാഖ മീഡിയ സോണ്‍ അതോറിറ്റിയുടെ ബില്‍ഡിംഗ് നമ്പര്‍ ഒന്നില്‍ ഉദ്ഘാടനം ചെയ്തു. എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ സാലിം അലി അല്‍ സഅബിയാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. മീഡിയ സോണിലെ കമ്പനികളിലുള്ള വിദേശികള്‍ക്കുള്ള പുതിയ വിസ, നിലവിലെ വിസ പുതുക്കല്‍, വിസിറ്റ് വിസ, ട്രാന്‍സിസ്റ്റ് വിസ എന്നീ സേവനങ്ങള്‍ പുതിയ ശാഖയിലൂടെ ലഭ്യമാകും.
മീഡിയ സോണില്‍ രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് കമ്പനികളിലായി ആയിരക്കണക്കിന് വിദേശികളും ജോലി ചെയ്യുന്നുണ്ട്. ബില്‍ഡിംഗ് നമ്പര്‍ ഒന്നില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ച പുതിയ എമിഗ്രേഷന്‍ ശാഖാ ഓഫീസ് ഇവിടെയുള്ള കമ്പനി അധികൃതര്‍ക്ക് ഏറെ ആശ്വാസകരമാണ്.
ഉദ്ഘാടന വേളയില്‍ എമിഗ്രേഷന്‍ വകുപ്പിലെയും മീഡിയ സോണ്‍ അതോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.